ML

Translate:

ML

  

പ്രത്യേക സ്വീറ്റ്സ് & ഹൽവ ഹോൾസെയിൽ ബിസിനസ്സിനുള്ള ഹലാൽ ബിസിനസ്സ് കൂട്ടായ്മ


ഇവിടെ കുറച്ചു പേർ ഒരുമിച്ച് ഓരോരുത്തരും (ഇസ്ലാമിക ഓഹരി പങ്കാളിത്ത രീതിയിൽ) കുറച്ച് വീതം മുടക്കി (മൊത്തത്തിൽ ന്നാലോളം സ്റ്റേറ്റുകളിലായി) 25 പ്രത്യേക സ്വീറ്റ്സ് - ഹൽവ ഹോൾസെയിൽ സ്റ്റോറുകൾ വരുന്ന ഒരു ബ്രാൻഡഡ് ഹോൾസെയിൽ സ്റ്റോർസ് ശൃംഖല ആരംഭിക്കുന്നു. ഓഹരി പങ്കാളികൾ (നിക്ഷേപകർ) തന്നെ ജോലിക്കാരുമാകുന്നതിനാൽ പ്രവർത്തനക്ഷമതയും ലാഭക്ഷമതയും വളരെ കൂടും. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് പ്രതിവർഷം 40 ശതമാനത്തിനും മുകളിൽ ലാഭവും പ്രതീക്ഷിക്കാം. 


ഈ പദ്ധതിയുടെ പ്രധാന പ്രമോട്ടർ -


മുഹമ്മദ്, 47 വയസ്സ്, സ്വദേശം മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി, വിദ്യാഭ്യാസം MBA. 19 വർഷത്തോളം ഇന്ത്യയിലും (പ്രധാനമായും ബാംഗ്ലൂരിൽ) വിദേശങ്ങളിലും ബിസിനസ്സ്, മാനേജ്മെൻറ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് മേഖലകളിൽ പരിചയം.


കഴിഞ്ഞ 2 വർഷമായി കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലേക്ക് കോഴിക്കോടൻ ഹൽവ വ്യാപാരവും നടത്തുന്നു. പ്രതിമാസം 20000 കിലോ വരെ വളരെ ലാഭകരമായി. ഇപ്പോൾ മറ്റ് യൂണിറ്റുകളിൽ നിന്നും വാങ്ങിയാണ് വ്യാപാരം നടത്തുന്നത്. അതിനാൽ

സ്ഥിര ഓർഡറും ഡിമാൻ്റും കണക്കിലെടുത്ത് പ്രതിമാസം ഒരു ലക്ഷം കിലോ പ്രീമിയം കോഴിക്കോടൻ ഹൽവ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഉൽപ്പാദന യൂണിറ്റ് മലപ്പുറത്ത് ഫെബ്രുവരി 10-ഓടെ പ്രവർത്തനം ആരംഭിക്കുന്നു. ഇത് ഭാവിയിൽ പ്രതിമാസം 3 ലക്ഷം കിലോ വരെയായി ഉയർത്തുന്നതിനുള്ള പദ്ധതിയോടെ. 


അതോടൊപ്പം വിശേഷ ഇന്ത്യൻ- വിദേശ സ്വീറ്റ്സ് ഐറ്റംസുകൾ (പ്രതിമാസം 3 ലക്ഷം വരെ കിലോ) ഉൽപ്പാദിപ്പിക്കുന്നതിന് 15-ഓളം ചെറുകിട/ ഹോം ബെയ്സ്ഡ് യൂണിറ്റുകളുടെ ഒരു ക്ലസ്റ്ററും വരുന്നു.


പുതിയ പദ്ധതി


നിലവിലുള്ള ഓർഡറും ഡിമാൻ്റും വ്യക്തമായ പരിചയവും അതോടൊപ്പം സമാന മനസ്ക്കരായ ആളുകളുടെ താൽപര്യവും കണക്കിലെടുത്ത് ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ടൗണുകളിലായി ലോക പ്രശസ്തമായ കോഴിക്കോടൻ ഹൽവയ്ക്കും പ്രത്യേക സ്വീറ്റ്സുകൾക്കുമുള്ള ഹോൾസെയിൽ സ്റ്റോറുകൾ ആരംഭിക്കുന്നു. 2 ഘട്ടങ്ങളിലായി 25 ഹോൾസെയിൽ ഡിസ്ട്രിബ്യൂഷൻ സ്റ്റോറുകൾ ആരംഭിക്കുന്നു.

ആദ്യ ഘട്ടത്തിൽ 10-ഉം രണ്ടാം ഘട്ടത്തിൽ 15-ഉം സ്റ്റോറുകൾ. 25 ഹോൾസെയിൽ സ്റ്റോറുകൾക്കും കൂടി രണ്ട് കോടിയാണ് മൊത്തം മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. ഹോൾസെയിൽ സ്റ്റോർ ആയതിനാൽ വലിയ മുതൽ മുടക്കിയുള്ള ഫർണിഷിംഗ് ആവശ്യമില്ലാത്തതിനാൽ ടൗണിന് അനുസരിച്ച് 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഒരു സ്റ്റോറിന് കണക്കാക്കുന്നത്.


നിക്ഷേപക കൂട്ടായ്മയും 

ആവശ്യമാകുന്ന മുതൽ മുടക്കും


25 പ്രത്യേക സ്വീറ്റ്സ് - ഹൽവ ഹോൾസെയിൽ സ്റ്റോറുകൾ വരുന്ന ശൃംഖലയ്ക്ക് രണ്ട് ഘട്ടങ്ങളിലായി മൊത്തം രണ്ട് കോടി

രൂപയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കോടി രൂപ വരെ (അഥവാ മൊത്തം ആവശ്യമുള്ള നിക്ഷേപത്തിൻറെ പകുതി)

മാത്രമാണ് നിക്ഷേപക കൂട്ടായ്മയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അഥവാ കഴിവിനും താൽപര്യത്തിനും അനുസരിച്ച് 25,000 രൂപ (ഇരുപത്തി അയ്യായിരം രൂപ) മുതൽ 3 ലക്ഷം രൂപ വരെ മുടക്കാവുന്ന കുറച്ച് പേരെയാണ് കൂട്ടായ്മയിലേക്ക് ഉദ്ദേശിക്കുന്നത്.

കുറഞ്ഞ മുതൽ മുടക്ക് 25,000 രൂപ (ഒരു ഷെയർ). കൂടിയ മുതൽ മുടക്ക് 3 ലക്ഷം രൂപ (12 ഷെയർ). 3 ലക്ഷത്തിൽ കൂടിയ ഷെയർ ആരിൽ നിന്നും ഉദ്ദേശിക്കുന്നില്ല. ഒരു ഷെയർ (25,000 രൂപ) മാത്രമാണെങ്കിൽ ഒരു ഘടു ആയും മുകളിലേക്കുള്ള നിക്ഷേപം തുല്യ 2 ഘടുക്കളായും ചെയ്യാവുന്നതാണ്. ഒരു ഘടു (ആദ്യ 10 സ്റ്റോറുകൾക്ക്) അടച്ച് മൂന്ന് മാസത്തിന് ശേഷം മാത്രമേ രണ്ടാം ഘടു ആവശ്യമുള്ളൂ. അപ്പോഴേക്ക് ആദ്യ ഘടുവിൻ്റെ ലാഭവും പെർഫോർമൻസും അറിയാവുന്നതുമാണ്.


പദ്ധതിക്ക് മൊത്തം പ്രതീക്ഷിക്കുന്ന മുതൽ മുടക്കും 

പ്രതീക്ഷിക്കുന്ന ലാഭവും 


25 ഹോൾസെയിൽ സ്റ്റോറുകൾക്കും കൂടി രണ്ട് കോടി രൂപ മാത്രമാണ് മൊത്തം മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. ടൗണുകൾക്ക് അനുസരിച്ച് ഒരു സ്റ്റോറിന് 7 ലക്ഷം മുതൽ 10 ലക്ഷം വരെ മാത്രം. ഒരു ഹോൾസെയിൽ ഷോപ്പിൽ നിന്നും പ്രതീക്ഷിക്കുന്ന ഡെയ്്ലി സെയിൽസ് 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് (പ്രതിമാസം 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ). സ്റ്റോർ നടത്തിപ്പ് സംബന്ധമായ (വാടക, ശമ്പളം) എല്ലാ ചെലവുകളും കഴിച്ച് ഏറ്റവും കുറഞ്ഞത് വിൽപ്പനയുടെ 6 - 8% നെറ്റ് ലാഭം പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഓർഡറും ഈ മേഖലയിലുളള പരിചയവും അടിസ്ഥാനമാക്കിയാണ് കണക്ക് കൂട്ടൽ.


ഹലാൽ ബിസിനസ്സ് കൂട്ടായ്, 

മൊത്തം മുതൽ മുടക്ക്, 

മുതൽ മുടക്കിന് പ്രതീക്ഷിക്കാവുന്ന ലാഭം, ഷെയർ


ഹോൾസെയിൽ സ്റ്റോർ എന്ന നിലയ്ക്ക് അഡ്വാൻസും വാടകയും കൂടുതലുള്ള റൂമും കൂടുതൽ പണം മുടക്കുള്ള ഫർണിഷിംഗും ആവശ്യമില്ലാത്തതിനാൽ മുതൽ മുടക്കിൻ്റെ 65 - 70% വും സ്റ്റോക്കിന് വേണ്ടിയാണ് ഉപയോഗിക്കുക. ഇത് കൂടിയ ലാഭത്തിന്

കാരണമാകുന്നു. കൂടാതെ കേരളത്തിന് പുറത്തുള്ള പ്രധാന ടൗണുകളിലാണ് സ്റ്റോറുകൾ വരുന്നത്. 


25 ഹോൾസെയിൽ സ്റ്റോറുകളും ഒരു കമ്പനിക്ക് കീഴിൽ 

ഒരേ പേരിലാണ് വരുന്നത്. 


45% ഷെയറും ലാഭത്തിൻ്റെ 60% വും മൊത്തം 2 കോടി നിക്ഷേപത്തിനുള്ളതും, 55% ഷെയറും ലാഭത്തിൻ്റെ 40% വും പ്രമോട്ടർ (നടത്തിപ്പിനുള്ള) ലാഭ വിഹിതവുമാകുന്നു. 25 സ്റ്റോറുകളും ഒരു LLP കമ്പനിക്ക് കീഴിൽ വരുന്നതിനാൽ മൊത്തം സ്റ്റോറുകളിൽ നിന്നുമുള്ള ലാഭമാണ് കണക്കാക്കുക. ഈ വ്യവസ്ഥയിൽ ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയിലുള്ള നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് പ്രതിവർഷം 40 ശതമാനത്തിനും മുകളിൽ ലാഭം പ്രതീക്ഷിക്കാം. അഥവാ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷത്തിന് പ്രതിമാസം 4000 രൂപയ്ക്ക് മുകളിൽ ലാഭം പ്രതീക്ഷിക്കാം. ഇത് സീസണിൽ പ്രതിമാസം 6000 രൂപയ്ക്കും മുകളിൽ വരാം. എന്നാൽ നിക്ഷേപക കൂട്ടായ്മയിലുള്ള മുഴുവൻ നിക്ഷേപകർക്കും ഏറ്റവും കുറഞ്ഞത് പ്രതിവർഷം 25 ശതമാനത്തിനു മുകളിൽ ലാഭം ഉറപ്പാക്കിയതിന് ശേഷം മാത്രമേ പ്രമോട്ടർ ഗ്രൂപ്പ് അവരുടെ ലാഭം എടുക്കൂ. 


ഒരു സ്റ്റോർ @ഹോൾസെയിൽ ശൃംഖല


കർണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും തെക്കൻ കേരളത്തിലുമായി 25 ഹോൾസെയിൽ സ്റ്റോറുകളാണ് ഈ ഗ്രൂപ്പിനു കീഴിൽ വരുന്നത്. ഓരോ സ്റ്റോറും 250 - 350sqft വലിപ്പമുള്ള പ്രത്യേകം ഡിസൈൻ ചെയ്ത പ്രതേക ഹൽവ - സ്വീറ്റ്സ് ഹോൾസെയിൽ സ്റ്റോറുകളാണ്. അഥവാ വളരെ ലളിതമായി ഫർണിഷ് ചെയ്തിട്ടുള്ള A/c സ്റ്റോറുകൾ. ഒരു സ്റ്റോറിന് മൊത്തം റൂം അഡ്വാൻസ്, ഫർണിഷിംഗ്, A/c, വിൽപ്പനയ്ക്കുള്ള സ്റ്റോക്ക് എന്നിവ അടക്കം 7 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ മാത്രം മുടക്ക് പ്രതീക്ഷിക്കുന്നത്. വലിയ ടൗണുകൾ കേന്ദ്രമായുള്ള പ്രതേക ഹോൾസെയിൽ എന്ന നിലയ്ക്ക് ഏറ്റവും കുറഞ്ഞത് ദിവസം 75,000 രൂപ മുതൽ 1,00,000 രൂപ വരെയുള്ള സെയിൽ പ്രതീക്ഷിക്കുന്നു.

സ്റ്റോറുകളിൽ 10-ൽ അധികം തരത്തിലുള്ള കോഴിക്കോടൻ ഹൽവകൾക്കു പുറമെ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ പ്രസിദ്ധങ്ങളായ സ്വീറ്റ്സ് ഐറ്റംസുകളും വിൽപ്പനയ്ക്ക് എത്തുന്നു.


ജോലി അവസരം


ഗ്രൂപ്പിൻറെ ഹോൾസെയിൽ ഷോപ്പുകളിൽ ഓപ്പറേറ്റർ (ഷോപ്പ് മാനേജർ) ജോലി അവസരമുണ്ട്. അഥവാ ഷോപ്പ് ഓപ്പറേറ്റർമാർ എല്ലാവരും തന്നെ ഈ കൂട്ടായ്മയിൽ ഉള്ളവരും 2 ലക്ഷം രൂപയെങ്കിലും നിക്ഷേപം നടത്തുന്ന ഓഹരി പങ്കാളികളുമായിരിക്കും. ഓരോ സ്റ്റോറിലും 2 സ്റ്റോർ ഓപ്പറേറ്റർമാർ (മാനേജർമാർ) ഉണ്ടാകും. ഇവർക്ക് ദിവസം (ജോലി ചെയ്യുന്ന ദിവസത്തിന്) 1000 രൂപ ശമ്പളവും ബിസിനസ്സ് കമ്മീഷനും കൂടാതെ മുടക്കിന് അനുസരിച്ച് (ഓഹരി പങ്കാളിത്ത) ലാഭ വിഹിതവും ലഭിക്കും. എല്ലാം കൂടി പ്രതിമാസം 40,000 രൂപയ്ക്ക് മുകളിൽ വരുമാനം പ്രതീക്ഷിക്കാം.


ഈ കൂട്ടായ്മയിൽ ചേരാൻ താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. നിക്ഷേപക കൂട്ടായ്മയിൽ നിന്നും മൊത്തം ഉദ്ദേശിക്കുന്നത് 1 കോടി രൂപ മാത്രം. അതിൻറെ ആദ്യ ഘടു 50 ലക്ഷവും. 1 കോടി രൂപ നിക്ഷേപത്തിനുള്ള ഓഫർ ലഭിക്കുന്ന മുറയ്ക്ക് ഈ പദ്ധതിയിലേക്കുള്ള അഡ്മിഷൻ നിർത്തുന്നതാണ്. അഥവാ ഇത് ഈ പദ്ധതിയ്ക്ക് മാത്രമുള്ള സ്വകാര്യ കൂട്ടായ്മയാണ്. 


താത്പര്യമള്ളവർ ഉടൻ ബന്ധപ്പെടുക.

Contact

MOHAMMED

@ROYAL HALWA, Kondotty, Malappuram Dt.

+91 8078394923 (WhatsApp)

+91 6282660665 

royalhalwa@gmail.com


image159